Tuesday, July 23, 2013

ഉണ്ണിമോളുടെ സാമ്രാജ്യം......


കറങ്ങുന്ന പങ്കയുടെ താഴെ മുടിയഴിച്ച് കണ്ണാടി നോക്കി
പൊട്ടിച്ചിരിച്ചു കൊണ്ട് ഉണ്ണിമോള്‍ സ്വയം ചോദിച്ചു.
സുന്ദരിയാ അല്ലെ. ഞാന്‍ ?? പൊട്ടുകള്‍ പല നിറത്തിലുള്ളത്
നെറ്റിയില്‍ കുത്തി, മുടി രണ്ടും മെടഞ്ഞിട്ടു.
ഒന്നുകൂടെ കണ്ണാടിയില്‍ നോക്കി. ഉണ്ണിമോള്‍ പുഞ്ചിരിച്ചു.
സ്കൂള്‍ അവധിയായത്‌  കൊണ്ട് സമയം ഉണ്ണിമോളുടെ
കൂടെത്തന്നെ കളിക്കുന്നു. പകലന്നോ രാത്രിയെന്നോ ഇല്ലാതെ
ഉണ്ണിമോളുടെ ഓരോ കുസൃതിയിലും .കൂടെ ചിരിക്കുന്നുണ്ടാകും
.കണ്ണാടിയുടെ മുന്നില്‍ നിന്ന്.സാരിയെടുക്കുക.ടീച്ചര്‍ ആകുക.
അച്ഛന്‍റെ  കണ്ണടയെടുത്ത് വെച്ച് ചിലസമയം. പ്രിന്‍സിപ്പല്‍ മാത്തുണ്ണി.


ഉണ്ണിമോള്‍ ഒരു നല്ല നര്‍ത്തകി ആയതു കൊണ്ട് അവള്‍ റേഡിയോയില്‍
കേള്‍ക്കുന്ന പാട്ടിനൊത്ത് നൃത്തംവെയ്ക്കും നിലത്തു നില്‍ക്കാതെ
അവള്‍ അവധിക്കാലം ആഘോഷിക്കുകയാണ്.ചിരിച്ചുല്ലസിച്ച്‌.
ആരോ പിന്നലൂടെ വന്നു അവളുടെ വലതു തോള്ളില്‍ ശക്തിയായി
പിച്ചി. തെല്ലു വേദനയോടെ അവള്‍ തിരിഞ്ഞു നോക്കി ചെറിയമ്മ.
തുള്ളി കളിക്കാതെ വീട്ടിലെ പണിയെടുത്ത് പഠിക്കു ഉണ്ണി മോളെ
നീയൊരു പെണ്‍കുട്ട്യേല്ലേ എന്നൊരു ചോദ്യവും.അവളുടെ വസ്ത്രങ്ങള്‍
കൊണ്ട് പോയി അലക്കി പഠിക്കാനും ഉത്തരവ്.

അഴുകിയ വസ്ത്രങ്ങളിലേക്കും. മൃദുവായ ക്കൈയിലെക്കും നോക്കി
അവള്‍ പൊട്ടി കരഞ്ഞു. ഞാന്‍ ഇന്നും ഒരു കുഞ്ഞല്ലേ .
നിറഞ്ഞ മിഴികളോടെ വീണ്ടും കണ്ണാടിയില്‍ നോക്കി. അഞ്ചാം ക്ലാസ്സിലെ
പരീക്ഷ കഴിഞ്ഞേ ഉള്ളു. തന്നോട് ആര്‍ക്കും ഇഷ്ടമില്ല... ഉണ്ണിമോള്‍
കളിക്കുന്നത് കൊണ്ട് ആര്‍ക്കാണ് കുഴപ്പം.
അഴുകിയ വസ്ത്രങ്ങളും എടുത്തു കുളക്കടവില്‍ ചെന്ന് നിന്ന് ഉണ്ണിമോള്‍
പൊട്ടി കരഞ്ഞു. പുഴയില്‍ ചാടി മരിക്കാം. ഉണ്ണിമോള്‍ക്ക്‌ ഇതൊന്നും
അറിയില്ല. ദൂരെ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നതും നോക്കി കുറെ നേരം
ഇരുന്നു.

എന്താ കുട്ട്യേ ഏറെ നേരം ആയല്ലോ ഈ ഇരുപ്പു തുടങ്ങിയിട്ട്
എന്നൊരു ചോദ്യവുമായി നാണിയമ്മ. അവള്‍ ചിണുങ്ങിക്കൊണ്ടു
കാര്യം പറഞ്ഞു. അവര്‍ പൊട്ടി ചിരിച്ചു. ഹ ഹ . എന്റെ കുട്ട്യേ
ഇതൊക്കെ ഒരുജോലി യാണോ. ?? അവള്‍ ദേഷ്യത്തോടെ
മുഖം പിടിച്ചു കൊണ്ട് നാണിയമ്മയെ നോക്കി. അവര്‍ അവളേ
ആശ്വസിപിക്കാന്‍ ഒരു കഥ പറയാന്‍ തുടങ്ങി.

ഒരു രാജ്യത്ത് ഒരു രാജ്യത്തു ഒരു രത്ന വ്യാപാരി ഉണ്ടായിരുന്നു.
ആ വ്യാപരിയ്ക്ക് ഉണ്നിമോളെപ്പോലെ സുന്ദരിയായ മോളും,
അവള്‍ പെട്ടെന്ന് ചിരിച്ചു. ആ രാജാവ് അവളെ പൊന്നുപ്പോലെയാണ്
കൊണ്ട് നടക്കുന്നത്. തലയില്‍ വെച്ചാല്‍. എന്താകും ഉണ്നിമോളെ.
അവള്‍ പെട്ടെന്ന് ഉത്തരം പറഞ്ഞു. പേനരിക്കും.
നിലത്തു വെച്ചാലോ. ഉറുമ്പരിക്കും. വ്യാപാരി അവളെ മാരോട്
ചേര്‍ത്ത് വെയ്ക്കും. ഈ ലാളന അമിതമായി എന്നൊരു തോന്നല്‍
അവളുടെ അമ്മയ്ക്കുണ്ടായി. അമ്മ അത് പറയുമ്പോള്‍
വ്യാപാരി അവരെ ശാസിക്കും. അവള്‍ക്കു ജീവിതത്തില്‍ ഒരിക്കലും
ദുഖിക്കെണ്ടിവരില്ല.. നമ്മുടെ സ്വത്തിന്റെ ഏക അവകാശി
അവള്‍ ആണ്.

അച്ഛന്‍ വ്യാപാരത്തിന് പോകുന്ന വേളയില്‍ അവളുടെ അമ്മ അവളെ
നിര്‍ബന്ധിച്ചു വീട്ടു ജോലി ചെയ്യിക്കുമായിരുന്നു. അച്ഛനോട്
അവള്‍ ഇത് പറഞ്ഞതുമില്ല. പറഞ്ഞാല്‍ അമ്മയെ അച്ഛന്‍ പുറത്താകും
എന്നുള്ള ഭയം.

സുന്ദരിയായ ഒരു യുവതിയായി മാറി അവള്‍.. ദൂരെ ദേശത്ത് നിന്ന്
സുന്ദരനായ വ്യാപാരി അവളെ സ്വന്തമാക്കാന്‍ വന്നു. വിവാഹ ശേഷം
അവള്‍ ദൂരെ ദേശത്തേക്ക് യാത്രയി. മാസങ്ങള്‍ക്ക് ശേഷം വ്യാപാരി
തന്റെ മകളെ കാണാന്‍ യാത്രയായി. അവരുടെ താമസ സ്ഥലത്ത്
ചെന്നന്ന്വേഷിച്ചപ്പോള്‍ മകളെയും മരുമകനെയും കണ്ടില്ല. അവരുടെ
ബംഗ്ലാവില്‍ മറ്റൊരു കുടുംബം. ഭൂമിയില്ലാം മറ്റുള്ളവരുടെ കയ്യില്‍.
അയാള്‍ തിരഞ്ഞു പിടിച്ചു മകളെ കണ്ടെത്തി. ഒരു ചെറു കുടിലില്‍
വിളറി ക്ഷീണിച്ചു നില്‍ക്കുന്നു തന്റെ മകള്‍ കട്ടിലില്‍ അവശനായ
അവളുടെ ഭര്‍ത്താവ്. സങ്കടെപ്ട്ടു കൊണ്ട് മകള്‍ അവളുടെ
അവസ്ഥ പറഞ്ഞു. ബിസ്സിനെസ്സില്‍ നഷ്ടം സംഭവിച്ചു അതിന്റെ വിഷമത്തില്‍
കുടിച്ചു ജൂത് കളിച്ചു ഭര്‍ത്താവ് ഒരു രോഗിയായി തീര്‍ന്നു.

കണ്ണ് തുടച്ചു കൊണ്ട് അവള്‍ പറഞ്ഞു അമ്മ തന്ന സമ്പാദ്യം കൊണ്ട്
ഒരു വിധം അവള്‍ കുടുംബം പുലര്‍ത്തുന്നു. അത് കേട്ട് അത്ഭുതത്തോടെ
വ്യാപാരി ചോദിച്ചു അമ്മ എന്ത് സമ്മാനമാണ് മോള്‍ക്ക്‌ നല്‍കിയത്.
അവള്‍ പറഞ്ഞു. അച്ഛനെ കാണാതെ അവളെ വീട്ടു ജോലി പഠിപിച്ചിരുന്നു .
ഇന്ന് ഒരു വീട്ടില്‍ ജോലിയ്ക്ക് പോയി അവളുടെ കുടുംബം നോക്കുന്നു.

കഥ കേട്ടതും ഉണ്ണിമോളുടെ കണ്ണുകള്‍ വിടര്‍ന്നു കണ്ണുകള്‍ തുടച്ചു
കൊണ്ട് നാണിയമ്മയെ കെട്ടിപിടിച്ചു ഉമ്മ വെച്ച്.
നാണിയമ്മ ഉണ്ണിമോളോട് ചോദിച്ചു , ഇനി ഉണ്ണിമോള്‍ എന്ത് ചെയ്യും??.
അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ഉണ്ണിമോള്‍ വീട്ടിലെ എല്ലാ പണിയും
ചെയ്യും എന്ന് പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു കുളത്തിലേക്ക് ഇറങ്ങി

1 comments:

nice and moral boosting story ...beginning situation with nostalgia. Keep going. All the best

Post a Comment

പങ്കുവെക്കാം

Twitter Delicious Facebook Digg Stumbleupon Favorites