Tuesday, July 23, 2013

ഉണ്ണിമോളുടെ സാമ്രാജ്യം......


കറങ്ങുന്ന പങ്കയുടെ താഴെ മുടിയഴിച്ച് കണ്ണാടി നോക്കി
പൊട്ടിച്ചിരിച്ചു കൊണ്ട് ഉണ്ണിമോള്‍ സ്വയം ചോദിച്ചു.
സുന്ദരിയാ അല്ലെ. ഞാന്‍ ?? പൊട്ടുകള്‍ പല നിറത്തിലുള്ളത്
നെറ്റിയില്‍ കുത്തി, മുടി രണ്ടും മെടഞ്ഞിട്ടു.
ഒന്നുകൂടെ കണ്ണാടിയില്‍ നോക്കി. ഉണ്ണിമോള്‍ പുഞ്ചിരിച്ചു.
സ്കൂള്‍ അവധിയായത്‌  കൊണ്ട് സമയം ഉണ്ണിമോളുടെ
കൂടെത്തന്നെ കളിക്കുന്നു. പകലന്നോ രാത്രിയെന്നോ ഇല്ലാതെ
ഉണ്ണിമോളുടെ ഓരോ കുസൃതിയിലും .കൂടെ ചിരിക്കുന്നുണ്ടാകും
.കണ്ണാടിയുടെ മുന്നില്‍ നിന്ന്.സാരിയെടുക്കുക.ടീച്ചര്‍ ആകുക.
അച്ഛന്‍റെ  കണ്ണടയെടുത്ത് വെച്ച് ചിലസമയം. പ്രിന്‍സിപ്പല്‍ മാത്തുണ്ണി.


ഉണ്ണിമോള്‍ ഒരു നല്ല നര്‍ത്തകി ആയതു കൊണ്ട് അവള്‍ റേഡിയോയില്‍
കേള്‍ക്കുന്ന പാട്ടിനൊത്ത് നൃത്തംവെയ്ക്കും നിലത്തു നില്‍ക്കാതെ
അവള്‍ അവധിക്കാലം ആഘോഷിക്കുകയാണ്.ചിരിച്ചുല്ലസിച്ച്‌.
ആരോ പിന്നലൂടെ വന്നു അവളുടെ വലതു തോള്ളില്‍ ശക്തിയായി
പിച്ചി. തെല്ലു വേദനയോടെ അവള്‍ തിരിഞ്ഞു നോക്കി ചെറിയമ്മ.
തുള്ളി കളിക്കാതെ വീട്ടിലെ പണിയെടുത്ത് പഠിക്കു ഉണ്ണി മോളെ
നീയൊരു പെണ്‍കുട്ട്യേല്ലേ എന്നൊരു ചോദ്യവും.അവളുടെ വസ്ത്രങ്ങള്‍
കൊണ്ട് പോയി അലക്കി പഠിക്കാനും ഉത്തരവ്.

അഴുകിയ വസ്ത്രങ്ങളിലേക്കും. മൃദുവായ ക്കൈയിലെക്കും നോക്കി
അവള്‍ പൊട്ടി കരഞ്ഞു. ഞാന്‍ ഇന്നും ഒരു കുഞ്ഞല്ലേ .
നിറഞ്ഞ മിഴികളോടെ വീണ്ടും കണ്ണാടിയില്‍ നോക്കി. അഞ്ചാം ക്ലാസ്സിലെ
പരീക്ഷ കഴിഞ്ഞേ ഉള്ളു. തന്നോട് ആര്‍ക്കും ഇഷ്ടമില്ല... ഉണ്ണിമോള്‍
കളിക്കുന്നത് കൊണ്ട് ആര്‍ക്കാണ് കുഴപ്പം.
അഴുകിയ വസ്ത്രങ്ങളും എടുത്തു കുളക്കടവില്‍ ചെന്ന് നിന്ന് ഉണ്ണിമോള്‍
പൊട്ടി കരഞ്ഞു. പുഴയില്‍ ചാടി മരിക്കാം. ഉണ്ണിമോള്‍ക്ക്‌ ഇതൊന്നും
അറിയില്ല. ദൂരെ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നതും നോക്കി കുറെ നേരം
ഇരുന്നു.

എന്താ കുട്ട്യേ ഏറെ നേരം ആയല്ലോ ഈ ഇരുപ്പു തുടങ്ങിയിട്ട്
എന്നൊരു ചോദ്യവുമായി നാണിയമ്മ. അവള്‍ ചിണുങ്ങിക്കൊണ്ടു
കാര്യം പറഞ്ഞു. അവര്‍ പൊട്ടി ചിരിച്ചു. ഹ ഹ . എന്റെ കുട്ട്യേ
ഇതൊക്കെ ഒരുജോലി യാണോ. ?? അവള്‍ ദേഷ്യത്തോടെ
മുഖം പിടിച്ചു കൊണ്ട് നാണിയമ്മയെ നോക്കി. അവര്‍ അവളേ
ആശ്വസിപിക്കാന്‍ ഒരു കഥ പറയാന്‍ തുടങ്ങി.

ഒരു രാജ്യത്ത് ഒരു രാജ്യത്തു ഒരു രത്ന വ്യാപാരി ഉണ്ടായിരുന്നു.
ആ വ്യാപരിയ്ക്ക് ഉണ്നിമോളെപ്പോലെ സുന്ദരിയായ മോളും,
അവള്‍ പെട്ടെന്ന് ചിരിച്ചു. ആ രാജാവ് അവളെ പൊന്നുപ്പോലെയാണ്
കൊണ്ട് നടക്കുന്നത്. തലയില്‍ വെച്ചാല്‍. എന്താകും ഉണ്നിമോളെ.
അവള്‍ പെട്ടെന്ന് ഉത്തരം പറഞ്ഞു. പേനരിക്കും.
നിലത്തു വെച്ചാലോ. ഉറുമ്പരിക്കും. വ്യാപാരി അവളെ മാരോട്
ചേര്‍ത്ത് വെയ്ക്കും. ഈ ലാളന അമിതമായി എന്നൊരു തോന്നല്‍
അവളുടെ അമ്മയ്ക്കുണ്ടായി. അമ്മ അത് പറയുമ്പോള്‍
വ്യാപാരി അവരെ ശാസിക്കും. അവള്‍ക്കു ജീവിതത്തില്‍ ഒരിക്കലും
ദുഖിക്കെണ്ടിവരില്ല.. നമ്മുടെ സ്വത്തിന്റെ ഏക അവകാശി
അവള്‍ ആണ്.

അച്ഛന്‍ വ്യാപാരത്തിന് പോകുന്ന വേളയില്‍ അവളുടെ അമ്മ അവളെ
നിര്‍ബന്ധിച്ചു വീട്ടു ജോലി ചെയ്യിക്കുമായിരുന്നു. അച്ഛനോട്
അവള്‍ ഇത് പറഞ്ഞതുമില്ല. പറഞ്ഞാല്‍ അമ്മയെ അച്ഛന്‍ പുറത്താകും
എന്നുള്ള ഭയം.

സുന്ദരിയായ ഒരു യുവതിയായി മാറി അവള്‍.. ദൂരെ ദേശത്ത് നിന്ന്
സുന്ദരനായ വ്യാപാരി അവളെ സ്വന്തമാക്കാന്‍ വന്നു. വിവാഹ ശേഷം
അവള്‍ ദൂരെ ദേശത്തേക്ക് യാത്രയി. മാസങ്ങള്‍ക്ക് ശേഷം വ്യാപാരി
തന്റെ മകളെ കാണാന്‍ യാത്രയായി. അവരുടെ താമസ സ്ഥലത്ത്
ചെന്നന്ന്വേഷിച്ചപ്പോള്‍ മകളെയും മരുമകനെയും കണ്ടില്ല. അവരുടെ
ബംഗ്ലാവില്‍ മറ്റൊരു കുടുംബം. ഭൂമിയില്ലാം മറ്റുള്ളവരുടെ കയ്യില്‍.
അയാള്‍ തിരഞ്ഞു പിടിച്ചു മകളെ കണ്ടെത്തി. ഒരു ചെറു കുടിലില്‍
വിളറി ക്ഷീണിച്ചു നില്‍ക്കുന്നു തന്റെ മകള്‍ കട്ടിലില്‍ അവശനായ
അവളുടെ ഭര്‍ത്താവ്. സങ്കടെപ്ട്ടു കൊണ്ട് മകള്‍ അവളുടെ
അവസ്ഥ പറഞ്ഞു. ബിസ്സിനെസ്സില്‍ നഷ്ടം സംഭവിച്ചു അതിന്റെ വിഷമത്തില്‍
കുടിച്ചു ജൂത് കളിച്ചു ഭര്‍ത്താവ് ഒരു രോഗിയായി തീര്‍ന്നു.

കണ്ണ് തുടച്ചു കൊണ്ട് അവള്‍ പറഞ്ഞു അമ്മ തന്ന സമ്പാദ്യം കൊണ്ട്
ഒരു വിധം അവള്‍ കുടുംബം പുലര്‍ത്തുന്നു. അത് കേട്ട് അത്ഭുതത്തോടെ
വ്യാപാരി ചോദിച്ചു അമ്മ എന്ത് സമ്മാനമാണ് മോള്‍ക്ക്‌ നല്‍കിയത്.
അവള്‍ പറഞ്ഞു. അച്ഛനെ കാണാതെ അവളെ വീട്ടു ജോലി പഠിപിച്ചിരുന്നു .
ഇന്ന് ഒരു വീട്ടില്‍ ജോലിയ്ക്ക് പോയി അവളുടെ കുടുംബം നോക്കുന്നു.

കഥ കേട്ടതും ഉണ്ണിമോളുടെ കണ്ണുകള്‍ വിടര്‍ന്നു കണ്ണുകള്‍ തുടച്ചു
കൊണ്ട് നാണിയമ്മയെ കെട്ടിപിടിച്ചു ഉമ്മ വെച്ച്.
നാണിയമ്മ ഉണ്ണിമോളോട് ചോദിച്ചു , ഇനി ഉണ്ണിമോള്‍ എന്ത് ചെയ്യും??.
അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ഉണ്ണിമോള്‍ വീട്ടിലെ എല്ലാ പണിയും
ചെയ്യും എന്ന് പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു കുളത്തിലേക്ക് ഇറങ്ങി

Monday, July 22, 2013

പുഴയേ സ്നേഹിച്ച പെണ്‍കുട്ടി !


പഴയൊരു വീഞ്ഞ് പാത്രം പോലെ
നിറഞ്ഞു നില്‍ക്കുന്ന പുഴയെ നോക്കി
ചിരിക്കാന്‍ ഒത്തിരി ഇഷ്ടമാണ് .
വേദനയും പരിഭവും  മുഖത്ത്
പ്രകടിപ്പിക്കാതെ എന്നും പൊട്ടിചിരിക്കുന്ന
അവളോടൊത്ത് താളം വെയ്ക്കാന്‍
മനസെന്നും തുടിക്കും .
പാഴ്തടി പോലെ ജീര്‍ണിച്ചു തുടങ്ങുന്ന
മനസിനെ ഒരു നിമിഷത്തെകെങ്കിലും
അപ്പുപ്പന്‍ താടി പോലെ പറത്താന്‍
ഒരു പാട് കൊതിക്കുമ്പോള്‍
അവളില്‍ അഭയം പ്രാപിക്കാന്‍
കരയില്‍ ചെന്നിരിക്കും .
ഓരോ കിനാക്കളും ഓരോ
ഓളങ്ങള്‍ പ്പോലെ  തൊട്ടു തലോടുമ്പോള്‍
അറിയാതെ പുഴയില്‍ പ്രതിബിംബം
നോക്കി ചെറു വിങ്ങലോടെ തലകുനിചിരിക്കും .
ഏകാന്തതയ്ക്ക് ഒരു താളലയമായ ഭാവം
തന്നു മനസ്സിനെ പകര്‍ത്തുന്ന കടലാസ്സുപോലെ
ഓരോ കഥകളും അവളോട്‌ ക്കൈമാറുന്നു !!
അത് കേട്ടതും  കാലില്‍ തൊട്ടു
ഇതാണ് എന്റെയും നിന്റെയും ജീവിതം
എന്ന് പറഞ്ഞു വല്ലാത്തൊരു സ്നേഹത്തോടെ
മാടി വിളിക്കുന്നു.

Tuesday, June 28, 2011

നിദ്ര ദേവി ഇന്നും ശപിച്ചിരിക്കുന്നു......

ഉറക്കം വരാതെ പഴയ ഡയറി കുറിപ്പുകള്‍

വായിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറന്നിരുന്നോ?..

മഴയുടെ ഇരമ്പല്‍ കേട്ട് ജാലകം തുറന്നപ്പോള്‍..

രാത്രിയുടെ ഇരുട്ടിനെ അവള്‍ ഭയപെട്ടില്ല...

മഴയുടെ സംഗീതം എന്നും...അവളുടെ മനസിന്‌

കുളിര്മനല്കുന്നതായിരുന്നു...പക്ഷെ

ഇന്ന് അവളില്‍ എന്തെങ്കിലും ഒരു ഭാവചലനം

ഉണ്ടാക്കിയില്ല..

അവളുടെ മനസ് അവളെ തന്നെ അനേഷിക്കുകയായിരുന്നു..
.
സൃഷ്ടി ...എന്നാല്‍ മാതാവ്....ഭുമി ദേവി...ദൈവം..അങ്ങനെ

പലതായി വ്യഖനിക്കാം..

അവള്‍....ജനിച്ചപ്പോള്‍...അവളുടെ കൂടെ മറ്റുള്ളവരും

കരഞ്ഞിരുന്നില്ലേ.........ചിരിക്കുന്ന മുഖങ്ങള്‍

കാണുവാന്‍ കഴിഞ്ഞില്ലായിരുന്നു...

കാലത്തിന്റെ കുതൊഴിക്കില്‍ ജീവിതത്തില്‍ വന്ന മാറ്റങ്ങളില്‍ അവളും അകപെട്ടു...

ഓര്‍മയില്‍ കാണുവാന്‍ ആഗ്രഹിച്ച ആ രൂപത്തെ അവള്‍ തേടുകയായിരുന്നു..

ആ രൂപം അവള്‍ മനസ്സില്‍ കണ്ടു......അത് അവളുടെ രൂപം തന്നെയല്ലേ..

ഈ രൂപം ചിലരില്‍ വേദന ഉണ്ടാക്കുന്നതായി അവള്‍ സംശയിച്ചു.
.
ചിലരില്‍ അവളോടുള്ള സ്നേഹവും...ചിലരില്‍ വെറുപ്പും.
.
ബാല്യത്തിന്റെ ഏകാന്തതയില്‍ അവള്‍ക്കു കൂട്ടായി..ഉണ്ടായിരുന്ന

കൂട്ടുകാരന്റെ മരണം അവളെ തളര്‍ത്തി..

അവള്‍ നരഹത്യ ചെയ്തുവോ...ഇല്ല പക്ഷെ...

മനസാക്ഷിയുടെ കൂട്ടില്‍ അവള്‍ അത് ചെയ്തു എന്ന് സംശയിച്ചു..
.
അവളറിയാതെ..അവള്‍ ജനിച്ചപ്പോള്‍ തന്നെ അവള്‍ നരഹത്യ ചെയ്തില്ലേ..??

മനസ്സില്‍ കുറ്റബോധം ആളി പടരുകയാണ്..


ആരും അവളെ ഇനി സ്നേഹിക്കല്ലേ എന്ന് ആഗ്രഹിക്കുന്നു..

ജീവിതത്തില്‍ ഒരു വഴിതിരിവായിരിക്കേണ്ട യാത്ര അവളുടെ

മനസിനെ ചന്ജലമാക്കുന്നു...

മഴയുടെ മണമുള്ള മണ്ണും...പചിലയില്‍ കോര്‍ത്ത പ്രകൃതിയുടെ

രൂപ ലാവണ്യവും..അവളുടെ മനസിനെ ..ഇവിടെ തന്നെ കെട്ടിയിടുന്നു.
.
മറ്റൊരു ദിക്കിലെകുള്ള യാത്ര ഭാവിയില്‍ സന്തോഷം തരുമോ?


ചിലപ്പോള്‍ ആയിരിക്കാം പക്ഷെ.പോകുവാന്‍ മനസ് വരുന്നില്ല....

കോരിച്ചൊരിയുന്ന മഴയുടെ സംഗീതത്തിനു താളമിടാന്‍ വന്ന

ഇടിയുടെ ശബ്ദം അവളെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി..

ദീര്‍ഘ നിശ്വാസത്തോടെ അവള്‍ ആ മഴയില്‍ അലിയാന്‍ ആഗ്രഹിച്ചു...


അന്തകാരത്തില്‍ ആ മഴയില്‍ നനഞ്ഞു ശരീരത്തെ എന്ന പോലെ
മനസിനും കുളിര്മാകിട്ടാന്‍ ആഗ്രഹിക്കുന്നു......
അപ്പോഴും ...അവളുടെ മനസ് ..അശാന്തിയുടെ തീരത്ത് തന്നെയായിരുന്നു......

Wednesday, June 22, 2011

അമ്മയ്ക്കായി.....അമ്മേ ആരും കൊതിച്ചിടുന്നു
ആ താരാട്ട് കേള്‍ക്ക്കുവാന്‍ !!

അമ്മേ ആരും കൊതിച്ചിടുന്നു
ആ  ചാരെയൊന്നണയുവാന്‍ !!

അമ്മേ ആരും കൊതിച്ചിടുന്നു
ആ മൃദു തലോടലിനായി !!

ഞാനൊന്ന് കൊതിക്കുന്നു
വേനലില്‍ പെയ്യുന്ന പുതുമഴ-
പോലെ നീയെന്‍ മനസ്സില്‍
ഒന്ന് പെയ്തെങ്കില്‍ !!

ഞാനൊന്നു കൊതിക്കുന്നു
നറുമണം വീശുന്ന
തെന്നല്‍ പോലെ നീയെന്നെ
വന്നു പുണര്‍ന്നെങ്കില്‍ !!

ഇരവിന്‍റെ  മാറില്‍ ഉദിക്കുന്ന
ചന്ദ്രനെ പോലെ നീ
എന്‍റെ  മനതാരില്‍
എന്നും വിളങ്ങി നില്‍ക്കുന്നു !!

ഞാന്‍ ഒന്ന് കൊതിക്കുന്നു
തീരത്തെ പുല്‍കുന്ന തിരകളെ
പോലെ നീയെന്നെ ഒന്ന്
മാറോട്   ചേര്‍ത്തെങ്കില്‍  !!

ഞാന്‍ ഒന്ന് കൊതിക്കുന്നു
മഞ്ഞിന്‍ കണങ്ങള്‍ ഉമ്മ വയ്ക്കുന്ന
പൂ പോലെ നീയെന്‍ കവിളില്‍
ഒരു പൂ മുത്തമൊന്നു  തന്നെങ്കില്‍ !!

കാലങ്ങള്‍ എത്രയോ സഞ്ചരിചാലും
എന്‍ ആത്മാവ്  നിന്നെ
തേടി തേടി അലഞ്ഞിടും!!

ഇനിയൊരു ജന്മം ഒന്നുണ്ടെങ്കില്‍
നീ എനിക്കൊരു ജന്മം തന്നെങ്കിലെന്നു
ഞാനൊന്ന്  കൊതിച്ചു പോകുന്നു !!

Tuesday, June 21, 2011

എന്‍റെ സ്വപ്നം


ഞാനും നീയും ആരുടെ സ്വപ്നമാണാവോ .
ആരുടേത്  ആണെങ്കിലും, അയാള്‍ ഉണരാതിരുന്നെങ്കില്‍..!
വേനല്‍ കാലത്തിനപ്പുറം  ഒരു വസന്തത്തിനായി..
കാത്തു കാത്തിരുന്നു, എന്‍റെ  സ്വപ്‌നങ്ങള്‍.
മഞ്ഞിന്‍റെ  വിശുദ്ധിയുള്ള  നിന്‍റെ സ്നേഹത്തിന്‍റെ  
പൂമരച്ചോട്ടില്‍ ഇന്നിതാ ആ സ്വപ്‌നങ്ങള്‍
പീലി വിടര്‍ത്തി നൃത്തമാടുകയാണ്.
കയ്കുടന്നയില്‍ കോരിയെടുത്ത എന്‍റെ
കിനാക്കള്‍ കൊണ്ട്.. ഞാന്‍ കണ്ണെഴുതി.
പ്രണയ പനിനീര്‍പ്പൂവ് കൊണ്ട്
എന്‍റെ  അധരം  ചുവപ്പിച്ചു .
എന്‍റെ  മിഴിപ്പക്ഷികള്‍. പ്രതീക്ഷയുടെ
കെടാവിളക്കുമായി കാത്തു കാത്തിരിപ്പാണ്..
നിന്‍റെ  ഹൃദയത്തിന്‍റെ  കാവല്‍ക്കാരിയാവാന്‍..
നീ ഉറങ്ങുമ്പോഴും. നിന്‍റെ  സ്വപ്‌നങ്ങള്‍
സംരക്ഷിക്കുന്ന കാവല്‍ക്കാരിയാവാന്‍...
ഇന്നിതാ എന്‍ ഹൃദയ കവാടം
നിനക്കായി മാത്രം തുറന്നിടുന്നു.
എല്ലാം....എനിക്കെന്നും...
മിഥ്യയെന്നുള്ള
ബോധം എന്‍റെ  നിദ്രയെ
വീണ്ടും അകലെ നിറുത്തുന്നു.

പങ്കുവെക്കാം

Twitter Delicious Facebook Digg Stumbleupon Favorites