Wednesday, June 22, 2011

അമ്മയ്ക്കായി.....അമ്മേ ആരും കൊതിച്ചിടുന്നു
ആ താരാട്ട് കേള്‍ക്ക്കുവാന്‍ !!

അമ്മേ ആരും കൊതിച്ചിടുന്നു
ആ  ചാരെയൊന്നണയുവാന്‍ !!

അമ്മേ ആരും കൊതിച്ചിടുന്നു
ആ മൃദു തലോടലിനായി !!

ഞാനൊന്ന് കൊതിക്കുന്നു
വേനലില്‍ പെയ്യുന്ന പുതുമഴ-
പോലെ നീയെന്‍ മനസ്സില്‍
ഒന്ന് പെയ്തെങ്കില്‍ !!

ഞാനൊന്നു കൊതിക്കുന്നു
നറുമണം വീശുന്ന
തെന്നല്‍ പോലെ നീയെന്നെ
വന്നു പുണര്‍ന്നെങ്കില്‍ !!

ഇരവിന്‍റെ  മാറില്‍ ഉദിക്കുന്ന
ചന്ദ്രനെ പോലെ നീ
എന്‍റെ  മനതാരില്‍
എന്നും വിളങ്ങി നില്‍ക്കുന്നു !!

ഞാന്‍ ഒന്ന് കൊതിക്കുന്നു
തീരത്തെ പുല്‍കുന്ന തിരകളെ
പോലെ നീയെന്നെ ഒന്ന്
മാറോട്   ചേര്‍ത്തെങ്കില്‍  !!

ഞാന്‍ ഒന്ന് കൊതിക്കുന്നു
മഞ്ഞിന്‍ കണങ്ങള്‍ ഉമ്മ വയ്ക്കുന്ന
പൂ പോലെ നീയെന്‍ കവിളില്‍
ഒരു പൂ മുത്തമൊന്നു  തന്നെങ്കില്‍ !!

കാലങ്ങള്‍ എത്രയോ സഞ്ചരിചാലും
എന്‍ ആത്മാവ്  നിന്നെ
തേടി തേടി അലഞ്ഞിടും!!

ഇനിയൊരു ജന്മം ഒന്നുണ്ടെങ്കില്‍
നീ എനിക്കൊരു ജന്മം തന്നെങ്കിലെന്നു
ഞാനൊന്ന്  കൊതിച്ചു പോകുന്നു !!

12 comments:

'അമ്മ' അനിര്‍വ്വച്ചനീയം. ആയിരം ശബദങ്ങളിലും അനിര്‍ണ്ണിതമായ അനുഭവം.

അമ്മയെ ഞാന്‍ അറിയുന്നു.\
ഈ വരികളോടൊരു വല്ലാത്ത പ്രിയമുന്ടെനിക്ക്.മായ,അമ്മ ഒരു അനുഭവമാകട്ടെ!
തന്നെ നയിക്കുന്ന സത്യമായി അവള്‍ പുനര്‍ജ്ജനിക്കട്ടെ..!
നിന്നില്‍ നിറയുന്ന പ്രകാശമായി അത് ഉയിര്‍കൊള്ളട്ടെ..!!


ബ്ലോഗുലകത്തിലേക്ക് സുസ്വാഗതം.

ഭൂമിയില്‍ പിച്ചവെച്ച്‌ നടക്കാന്‍ തുടങ്ങും മുന്‍പേ ആദ്യം നമ്മള്‍ അറിയുന്നത്‌ അമ്മയെയാണ്‌ .. അമ്മയില്‍ നിന്നാണ് നമ്മുടെ തുടക്കം .. അതു പോലെ മായാസിന്റെ ബ്ലോഗിന്റെ തുടക്കവും അമ്മയില്‍ നിന്ന് ... എല്ലാവിധ ഭാവുകങ്ങളും ... എന്നും ഉണ്ടാവും ..ആശിര്‍വാധവുമായി ...

നന്നായിരിക്കുന്നു ഡി......നന്നായി വരട്ടെ..എല്ലാവിധ അനുഗ്രഹങ്ങളും പ്രാര്‍ഥനയും ഉണ്ടാവും......

"മായാമയൂരം പീലി നീര്‍ത്തിയോ
ആശാമരാളം താളമേകിയോ
പ്രിയമാനസം ഭാവാര്‍ദ്രമായ്
നവരാഗഭാവനയില്‍"
പകച്ചു നില്‍ക്കെണ്ടാ പാപ്പാ.. ധൈര്യമായി തുടങ്ങിക്കോളൂ! ആശംസകളോടെ... പ്രാര്‍ഥനയോടെ..അനുഗ്രഹാശിസുകളോടെ എപ്പോഴും കൂടെയുണ്ട്!

പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമാണു അമ്മ. മായാമയൂരത്തിന്റെ തുടക്കം തന്നെ നന്നായീട്ടോ. വർണ്ണശഭളമായ ഒരായിരം പോസ്റ്റുകൾകൊണ്ടു നിറയട്ടെ.. ആശംസകൾ..

നഷ്ടങ്ങളില്‍ ഏറ്റവും വലിയ നഷ്ടമാണ് അമ്മ
ഒരു സാന്ത്വനം എന്നതിലുപരി നമ്മുടെ നട്ടെല്ല് തന്നെ നഷ്ടമായ പരതീതി യാണ് അമ്മയുടെ നഷ്ടം
അദൃശ്യമായി എന്നും ഒരു പ്രാര്‍ഥനാ വലയത്തിലായിരുന്ന എന്റെ ജീവിതത്തിന്റെ താള പ്പിഴകള്‍ ഉമ്മയുടെ മരണ ശേഷം ആയിരുന്നു
ജീവനേക്കാള്‍ ഉപരി മക്കളെ സ്നേഹിച്ചിരുന്ന എന്റെ ഉമ്മാക്ക് ഞാന്‍ മായ മോളുടെ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു

മനോഹരമായിരിക്കുന്നു മായാ........

ഒരുപാട് മനോഹരകവിതകള്‍ ഇനിയും പിറക്കട്ടെ......

മായക്കുട്ടീ..........!!!!
സ്നേഹമഴ*........!!
അമ്മ മഴ*.......!!!
കവിത നന്നായിട്ടുണ്ടുട്ടോ....!!
അമ്മ എന്ന രണ്ടക്ഷരം പോലും ഒരായിരം വരികളുള്ള കവിതയാണ്..അല്ലെങ്കില്‍ അതിനേക്കാളേറേ..!
തുടക്കം അമ്മയില്‍ നിന്നായത് എന്തുകൊണ്ടും നന്നായി..
നമ്മുടെയെല്ലാവരുടേയും തുടക്കവും അവിടെ നിന്നു തന്നെയല്ലെ..?
അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാവും.. ഒരുപാട് കവിതകള്‍
ഇനിയും ആ ഹൃദയത്തില്‍ നിന്നും ഒഴുകിയെത്തട്ടേയെന്ന് ഈ ഏട്ടന്‍ ആശംസിക്കുന്നു.......!!

ടുട്ടുസ്സെ .. നന്നായിട്ടുണ്ട്....അമ്മയെ കുറിച്ച് എഴുതിയത്.
നീ നല്ല എഴുത്തുകാരിയാകും. നിന്റെ കൂട്ടുകാരിയായത്
എന്റെ ഭാഗ്യമാ മോളെ.

നന്നായിട്ടുണ്ട്...
അമ്മതന്‍ അമ്മിഞ്ഞപ്പാലിനോളം വരില്ലോരമൃതും... :))

കവിത എനിക്ക് പണ്ടേ വഴങ്ങില്ല, അതുകൊണ്ട് അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നുമില്ല.

ബൂലോകത്തിലേക്ക് സ്വാഗതം, എല്ലാവിധ ആശംസകളും......

ഒരു പക്ഷെ ഒരു കുഞ്ഞിന്റെ വായില്‍ നിന്നുതിരുന്ന ആദ്യാക്ഷരം “അമ്മ” എന്നവാക്കായിരിയ്ക്കും. യാതൊരു നിബന്ധനകളുമില്ലാതെ, പരാതികളില്ലാതെ നമ്മെ സ്നേഹിയ്ക്കുവാന്‍ കഴിയുന്ന ഏക വ്യക്തിയും അമ്മതന്നെയായിരിയ്ക്കും.

Post a Comment

പങ്കുവെക്കാം

Twitter Delicious Facebook Digg Stumbleupon Favorites