Tuesday, June 28, 2011

നിദ്ര ദേവി ഇന്നും ശപിച്ചിരിക്കുന്നു......

ഉറക്കം വരാതെ പഴയ ഡയറി കുറിപ്പുകള്‍

വായിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറന്നിരുന്നോ?..

മഴയുടെ ഇരമ്പല്‍ കേട്ട് ജാലകം തുറന്നപ്പോള്‍..

രാത്രിയുടെ ഇരുട്ടിനെ അവള്‍ ഭയപെട്ടില്ല...

മഴയുടെ സംഗീതം എന്നും...അവളുടെ മനസിന്‌

കുളിര്മനല്കുന്നതായിരുന്നു...പക്ഷെ

ഇന്ന് അവളില്‍ എന്തെങ്കിലും ഒരു ഭാവചലനം

ഉണ്ടാക്കിയില്ല..

അവളുടെ മനസ് അവളെ തന്നെ അനേഷിക്കുകയായിരുന്നു..
.
സൃഷ്ടി ...എന്നാല്‍ മാതാവ്....ഭുമി ദേവി...ദൈവം..അങ്ങനെ

പലതായി വ്യഖനിക്കാം..

അവള്‍....ജനിച്ചപ്പോള്‍...അവളുടെ കൂടെ മറ്റുള്ളവരും

കരഞ്ഞിരുന്നില്ലേ.........ചിരിക്കുന്ന മുഖങ്ങള്‍

കാണുവാന്‍ കഴിഞ്ഞില്ലായിരുന്നു...

കാലത്തിന്റെ കുതൊഴിക്കില്‍ ജീവിതത്തില്‍ വന്ന മാറ്റങ്ങളില്‍ അവളും അകപെട്ടു...

ഓര്‍മയില്‍ കാണുവാന്‍ ആഗ്രഹിച്ച ആ രൂപത്തെ അവള്‍ തേടുകയായിരുന്നു..

ആ രൂപം അവള്‍ മനസ്സില്‍ കണ്ടു......അത് അവളുടെ രൂപം തന്നെയല്ലേ..

ഈ രൂപം ചിലരില്‍ വേദന ഉണ്ടാക്കുന്നതായി അവള്‍ സംശയിച്ചു.
.
ചിലരില്‍ അവളോടുള്ള സ്നേഹവും...ചിലരില്‍ വെറുപ്പും.
.
ബാല്യത്തിന്റെ ഏകാന്തതയില്‍ അവള്‍ക്കു കൂട്ടായി..ഉണ്ടായിരുന്ന

കൂട്ടുകാരന്റെ മരണം അവളെ തളര്‍ത്തി..

അവള്‍ നരഹത്യ ചെയ്തുവോ...ഇല്ല പക്ഷെ...

മനസാക്ഷിയുടെ കൂട്ടില്‍ അവള്‍ അത് ചെയ്തു എന്ന് സംശയിച്ചു..
.
അവളറിയാതെ..അവള്‍ ജനിച്ചപ്പോള്‍ തന്നെ അവള്‍ നരഹത്യ ചെയ്തില്ലേ..??

മനസ്സില്‍ കുറ്റബോധം ആളി പടരുകയാണ്..


ആരും അവളെ ഇനി സ്നേഹിക്കല്ലേ എന്ന് ആഗ്രഹിക്കുന്നു..

ജീവിതത്തില്‍ ഒരു വഴിതിരിവായിരിക്കേണ്ട യാത്ര അവളുടെ

മനസിനെ ചന്ജലമാക്കുന്നു...

മഴയുടെ മണമുള്ള മണ്ണും...പചിലയില്‍ കോര്‍ത്ത പ്രകൃതിയുടെ

രൂപ ലാവണ്യവും..അവളുടെ മനസിനെ ..ഇവിടെ തന്നെ കെട്ടിയിടുന്നു.
.
മറ്റൊരു ദിക്കിലെകുള്ള യാത്ര ഭാവിയില്‍ സന്തോഷം തരുമോ?



ചിലപ്പോള്‍ ആയിരിക്കാം പക്ഷെ.പോകുവാന്‍ മനസ് വരുന്നില്ല....

കോരിച്ചൊരിയുന്ന മഴയുടെ സംഗീതത്തിനു താളമിടാന്‍ വന്ന

ഇടിയുടെ ശബ്ദം അവളെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി..

ദീര്‍ഘ നിശ്വാസത്തോടെ അവള്‍ ആ മഴയില്‍ അലിയാന്‍ ആഗ്രഹിച്ചു...


അന്തകാരത്തില്‍ ആ മഴയില്‍ നനഞ്ഞു ശരീരത്തെ എന്ന പോലെ
മനസിനും കുളിര്മാകിട്ടാന്‍ ആഗ്രഹിക്കുന്നു......
അപ്പോഴും ...അവളുടെ മനസ് ..അശാന്തിയുടെ തീരത്ത് തന്നെയായിരുന്നു......

4 comments:

"........മറ്റൊരു ദിക്കിലെകുള്ള യാത്ര ഭാവിയില്‍ സന്തോഷം തരുമോ?.........."
തരുമായിരിക്കും, പഴയ താളുകള്‍ പിന്നെയും മറിച്ചുനോക്കാതിരുന്നാല്‍...!!!
നല്ല വരികള്‍. തുടരുക.

‎``
ഇരുളിന്‍ തോണിതുഴഞ്ഞല്ലൊ ..
വെളിച്ചത്തിന്‍ തുരുത്തിലേയ്ക്കെത്തുക..
ഭയലേശമന്യേ തുഴയെറിയുക നീ...
മഴയെന്നും,ഉപ്പായിരുന്നു.
മനുഷ്യന്‍റെ കണ്ണീരിന്‍ ചുവയുള്ളോരുപ്പ്..
ഉപ്പളം പോല്‍ രുചിയറിയും മനസ്സിന്‍റെ കിതപ്പ്...
ആ കിതപ്പിലും കൊതിച്ചതോന്നെ ഒള്ളോ...
കാറ്റ് പറഞ്ഞ പരദൂഷണത്തിലെ നായകന്‍
മരണമെന്ന വിജി ഗീഷിവിനെ ...........!

നമ്മള്‍ ആരുമല്ലാതിരിയ്ക്കുമ്പോള്‍ പൂര്‍ണ്ണമായും സ്വതന്ത്രമായിരിയ്ക്കും.. ആരെങ്കിലുമൊക്കെയായിരിയ്ക്കുമ്പോഴാണീ ആശങ്കകള്‍, പരാതികള്‍..

അക്ഷരതെറ്റുകള്‍ ശ്രദ്ധിയ്ക്കണം.. മനസ്സില്‍ നിന്നുതിര്‍ന്നുവീഴുന്ന വാക്കുകളാണ് ഓരോ കവിതയുടെയും വരികള്‍ എന്നറിയാം.. എഴുതിയതിനുശേഷം, ആശയങ്ങളെയെല്ലാം സന്നിവേശിപ്പിച്ച് വരികളെ താളാത്മകമായി നിരത്തുവാന്‍ ശ്രമിയ്ക്കുക.. നല്ല ഭാവനയുണ്ട്.. ആശംസകള്‍..!!!

Post a Comment

പങ്കുവെക്കാം

Twitter Delicious Facebook Digg Stumbleupon Favorites