Tuesday, June 21, 2011

എന്‍റെ സ്വപ്നം


ഞാനും നീയും ആരുടെ സ്വപ്നമാണാവോ .
ആരുടേത്  ആണെങ്കിലും, അയാള്‍ ഉണരാതിരുന്നെങ്കില്‍..!
വേനല്‍ കാലത്തിനപ്പുറം  ഒരു വസന്തത്തിനായി..
കാത്തു കാത്തിരുന്നു, എന്‍റെ  സ്വപ്‌നങ്ങള്‍.
മഞ്ഞിന്‍റെ  വിശുദ്ധിയുള്ള  നിന്‍റെ സ്നേഹത്തിന്‍റെ  
പൂമരച്ചോട്ടില്‍ ഇന്നിതാ ആ സ്വപ്‌നങ്ങള്‍
പീലി വിടര്‍ത്തി നൃത്തമാടുകയാണ്.
കയ്കുടന്നയില്‍ കോരിയെടുത്ത എന്‍റെ
കിനാക്കള്‍ കൊണ്ട്.. ഞാന്‍ കണ്ണെഴുതി.
പ്രണയ പനിനീര്‍പ്പൂവ് കൊണ്ട്
എന്‍റെ  അധരം  ചുവപ്പിച്ചു .
എന്‍റെ  മിഴിപ്പക്ഷികള്‍. പ്രതീക്ഷയുടെ
കെടാവിളക്കുമായി കാത്തു കാത്തിരിപ്പാണ്..
നിന്‍റെ  ഹൃദയത്തിന്‍റെ  കാവല്‍ക്കാരിയാവാന്‍..
നീ ഉറങ്ങുമ്പോഴും. നിന്‍റെ  സ്വപ്‌നങ്ങള്‍
സംരക്ഷിക്കുന്ന കാവല്‍ക്കാരിയാവാന്‍...
ഇന്നിതാ എന്‍ ഹൃദയ കവാടം
നിനക്കായി മാത്രം തുറന്നിടുന്നു.
എല്ലാം....എനിക്കെന്നും...
മിഥ്യയെന്നുള്ള
ബോധം എന്‍റെ  നിദ്രയെ
വീണ്ടും അകലെ നിറുത്തുന്നു.

1 comments:

സ്വപ്നമായിരുന്നു അല്ലേ...?
കൊള്ളാം, നന്നായിരിക്കുന്നു......!

(ചില സ്ഥലങ്ങളില്‍ (.)ഫുള്‍സ്ടോപ്പിനു പകരം (,)കോമ ഉപയോഗിച്ചുരുന്നെന്കില്‍ ഒന്നുകൂടി നന്നാവുമായിരുന്നു. ഇതെന്റെ അഭിപ്രായം മാത്രം.)

Post a Comment

പങ്കുവെക്കാം

Twitter Delicious Facebook Digg Stumbleupon Favorites