Monday, July 22, 2013

പുഴയേ സ്നേഹിച്ച പെണ്‍കുട്ടി !


പഴയൊരു വീഞ്ഞ് പാത്രം പോലെ
നിറഞ്ഞു നില്‍ക്കുന്ന പുഴയെ നോക്കി
ചിരിക്കാന്‍ ഒത്തിരി ഇഷ്ടമാണ് .
വേദനയും പരിഭവും  മുഖത്ത്
പ്രകടിപ്പിക്കാതെ എന്നും പൊട്ടിചിരിക്കുന്ന
അവളോടൊത്ത് താളം വെയ്ക്കാന്‍
മനസെന്നും തുടിക്കും .
പാഴ്തടി പോലെ ജീര്‍ണിച്ചു തുടങ്ങുന്ന
മനസിനെ ഒരു നിമിഷത്തെകെങ്കിലും
അപ്പുപ്പന്‍ താടി പോലെ പറത്താന്‍
ഒരു പാട് കൊതിക്കുമ്പോള്‍
അവളില്‍ അഭയം പ്രാപിക്കാന്‍
കരയില്‍ ചെന്നിരിക്കും .
ഓരോ കിനാക്കളും ഓരോ
ഓളങ്ങള്‍ പ്പോലെ  തൊട്ടു തലോടുമ്പോള്‍
അറിയാതെ പുഴയില്‍ പ്രതിബിംബം
നോക്കി ചെറു വിങ്ങലോടെ തലകുനിചിരിക്കും .
ഏകാന്തതയ്ക്ക് ഒരു താളലയമായ ഭാവം
തന്നു മനസ്സിനെ പകര്‍ത്തുന്ന കടലാസ്സുപോലെ
ഓരോ കഥകളും അവളോട്‌ ക്കൈമാറുന്നു !!
അത് കേട്ടതും  കാലില്‍ തൊട്ടു
ഇതാണ് എന്റെയും നിന്റെയും ജീവിതം
എന്ന് പറഞ്ഞു വല്ലാത്തൊരു സ്നേഹത്തോടെ
മാടി വിളിക്കുന്നു.

0 comments:

Post a Comment

പങ്കുവെക്കാം

Twitter Delicious Facebook Digg Stumbleupon Favorites